10 ലക്ഷം രൂപ നിര്‍മ്മാണ ചെലവില്‍ കിടിലന്‍ ഒറ്റനില വീട്

തമിഴ് നാട്ടുകാരനായ നിഷാദിനു വേണ്ടിയാണ് 734 ചതുരശ്ര അടിയില്‍ (68 ചതുരശ്ര മീറ്ററിൽ) ഈ മനോഹരമായ ഒറ്റ നില വീട് ഒരുക്കിയിരിയ്ക്കുന്നത്.

രണ്ട് ബെഡ് റൂമുകളോടു കൂടിയ ഈ വീടിന് കോമണ്‍ ബാത്ത് റൂം ആണ് രൂപ കല്‍പ്പന ചെയ്തിരിയ്ക്കുന്നത്.

ലിവിംഗ് റൂമും ഡൈനിങ്ങ് റൂമും പോര്‍ച്ചും സിറ്റൌട്ടും രണ്ടു ബെഡ്റൂമുകളും ഒരു കോമണ്‍ ബാത്ത് റൂമും ഉള്‍പ്പെട്ടതാണ് മനോഹരമായ ഈ വീട്. സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കാതെ ഒരു വീട് എന്ന് നിസംശയം പറയാവുന്ന ഒരു വീട് തന്നെയാണിത്. കാരണം 10 ലക്ഷം രൂപയാണ് ഈ വീടിന്റെ നിര്‍മ്മാണ ചെലവിനായി കണക്കാക്കിയിരിയ്ക്കുന്നത്.

അടുക്കള വളരെ വിശാലമായി തന്നെ പണി കഴിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്റ്റെയറും സ്റ്റെയര്‍ റൂമും. ഏറ്റവും പുതിയ ഇന്റീരിയർ ഡിസൈനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഈ പ്ലാൻ.

വീടിന്റെ നിര്‍മ്മാണം ഒറ്റ നോട്ടത്തില്‍,

പോര്‍ച്ച്

സിറ്റൌട്ട്

ലിവിംഗ് റൂം

ഡൈനിംഗ് ഹാള്‍

ബെഡ്റൂമുകള്‍ 2

കോമണ്‍ ബാത്ത് റൂം

അടുക്കള

സ്റ്റെയര്‍കേസ്

വിശദ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:

മുഹമ്മദ് കുട്ടി

പെര്‍ഫെക്റ്റ് ഡിസൈന്‍

റിയാദ്

മെയിൽ: perfecthomedesignz@gmail.com

മൊബൈല്‍ നമ്പര്‍: 00966594236142

Courtesy : homesdesigns.in