5 സെന്റിൽ വിശാലമായ വീട്! …

ചില വീടുകൾ അതിന്റെ ഡിസൈനർമാരെ അടയാളപ്പെടുത്താറുണ്ട്. മുഹമ്മദ് റഊഫിന്റെ വീടുകളും അത്തരത്തിൽ ഉള്ളതാണ്. സ്ലോപ്, കർവ്ഡ്, ഫ്ലാറ്റ് റൂഫുകളുടെ സങ്കലനം. ഒപ്പം എലിവേഷനിൽ ഗ്ലാസ് സ്ലിറ്റുകളും. ഈ പതിവ് ഡിസൈനിന്റെ തുടർച്ചയാണ് ഈ വീട്ടിലും കാണാൻകഴിയുക. എന്നാൽ വ്യത്യസ്തതകൾ ഏറെയുണ്ടുതാനും. മലപ്പുറം കോട്ടൂളിയിൽ അഞ്ച് സെന്റിൽ 1550 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. ചെറിയ പ്ലോട്ടിൽ ഞെരുക്കം തോന്നാത്ത പരമാവധി സൗകര്യങ്ങൾ ഉള്ള വീട് വേണം എന്നായിരുന്നു ഉടമസ്ഥന്റെ ആവശ്യം. ഇതനുസരിച്ചാണ് വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.

പുറംകാഴ്ച തന്നെ കണ്ണുകൾ ആകർഷിക്കുന്നവയാണ്. വെള്ള നിറത്തിനു വേർതിരിവ് നൽകുന്നതിനായി ഗ്രേ ക്ലാഡിങ് ടൈലുകളും നൽകിയിട്ടുണ്ട്. സ്ട്രക്ച്ചറിന്റെ ഒത്തനടുക്കായി ബാൽക്കണി വരുന്നു. ഇവിടെ സിറ്റിങ് സ്‌പേസിനൊപ്പം പൂച്ചട്ടികളും അലങ്കരിക്കുന്നു.

60X60 ന്റെ വിട്രിഫൈഡ് ടൈലുകളാണ് നിലത്തു വിരിച്ചത്. ഫർണിച്ചർ കൂടുതലും വാങ്ങിയതാണ്. ക്യൂരിയോകളും നിഷുകളും സ്വീകരണമുറിയിലെ ഭിത്തികൾ അലങ്കരിക്കുന്നു.ഗോവണിയുടെ വശത്തായി ടിവി യൂണിറ്റ് നൽകി. ഗോവണിയുടെ വശത്തെ ഭിത്തികളിൽ വെനീർ പാനലിങ് ചെയ്തത് ഭംഗിയായിട്ടുണ്ട്.

റോമൻ ബ്ലൈൻഡുകൾ ഇന്റീരിയറിനു ഭംഗി വർധിപ്പിക്കുന്നു. ഗോവണിയുടെ വശത്തെ ഭിത്തിയിലാണ് ഗ്ലാസ് സ്ലിറ്റുകൾ കാണാനാകുക. ഇതിലൂടെയും സീലിങ്ങിൽ നൽകിയ കട്ട് ഔട്ടിലൂടെയും ധാരാളം പ്രകാശം അകത്തളങ്ങളിലേക്കെത്തുന്നു.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. പരമാവധി സ്ഥല ഉപയുക്തത നൽകുന്നതിനായി ഒരു മൂലയ്ക്കായാണ് ഊണുമേശ സജ്ജീകരിച്ചത്.

മറൈൻ പ്ലൈ+ മൈക്ക ഫിനിഷിലാണ് അടുക്കള. ഗ്രാനൈറ്റാണ് കൗണ്ടറിനു നൽകിയത്.

മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും നൽകിയിട്ടുണ്ട്.

സ്ട്രക്ച്ചറും ഇന്റീരിയറും കൂടെ 40 ലക്ഷം രൂപയാണ് നിർമാണത്തിന് ചെലവായത്.

Location- Kottooli, Malappuram

Area- 1550 SFT

Plot- 5 cent

Construction, Design- Raoof Architecture Studio, Manjeri, Malappuram

Mob-9995029506

Budget- 40 Lakhs

Completion year- 2017

കടപ്പാട് : മനോരമ