ചൂടില്‍ നിന്ന് വീടിനെ സംരക്ഷിക്കാന്‍ ചില വിദ്യകള്‍ …..

അതി കഠിനമായ ചൂടിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത് . ചൂടില്‍ നിന്ന് വീടിനെ സംരക്ഷിക്കാന്‍ ചില വിദ്യകള്‍ പ്രയോഗിക്കാം . വീട് നിര്‍മ്മിക്കാന്‍ പ്ലോട്ട് തിരഞ്ഞെടുക്കുമ്ബോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് .

പ്ലോട്ട് തെരഞ്ഞെടുക്കുമ്ബോള്‍ മുതല്‍ ശ്രദ്ധ വേണം. താഴ്ന്ന പ്രദേശങ്ങളിലും കുന്നിന്‍െറ വശങ്ങളില്‍ നിന്ന് മണ്ണെടുത്ത ഭൂമിയിലും വായുസഞ്ചാരം കുറവായതിനാല്‍ ചൂടു കൂടും. ഇത്തരം ഭൂമിയില്‍ ഈ വക പ്രശ്നങ്ങള്‍ കണക്കിലെടുത്താകണം നിര്‍മാണം.

ചൂടില്‍ നിന്ന് വീടിനെ രക്ഷിക്കാന്‍ ചില വിദ്യകള്‍ ഇതാ….

1. മുറ്റത്ത് ടൈല്‍ പാകുന്നത് പരമാവധി ഒഴിവാക്കുക. പാകിയേ മതിയാവൂ എന്നുണ്ടെങ്കില്‍ ഇടക്ക് ഗ്യാപ് നല്‍കി അതില്‍ പുല്ല് വെച്ച്‌ പിടിപ്പിക്കുക. പെബിള്‍സും മറ്റും ഒഴിവാക്കി പുല്‍ത്തകിടി പിടിപ്പിക്കാവുന്നതാണ്. പുല്‍ത്തകിടിക്ക് കൃത്യമായ പരിചരണം ആവശ്യമായതിനാല്‍ സാധാരണ ബഫലോഗ്രാസ് വളര്‍ത്തിയാലും മതി. കുറ്റിച്ചെടികള്‍ കാറ്റിനെ തടയുന്നതിനാല്‍ ഇവ വീടിനോട് ചേര്‍ത്ത് വെച്ചുപിടിപ്പിക്കരുത്.

2. കോര്‍ട്ട് യാഡുകള്‍ വീടിനകത്ത് കുളിര്‍മ പകരും. വായുസഞ്ചാരം ധാരാളമായുണ്ടാകുന്നതിനാലാണിത്. എന്നാല്‍, അടച്ചുപൂട്ടിയ കോര്‍ട്ട് യാഡ് ചൂടു കൂട്ടും.

വീടിനകത്ത് ഇന്‍ഡോര്‍ പ്ലാന്‍റുകളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനുകളും ഒരുക്കുന്നതും ചൂടുകുറക്കും.

3. കാറ്റില്‍ കറങ്ങുന്ന ടര്‍ബൈന്‍ വെന്‍റിലേറ്റര്‍ മേല്‍ക്കൂരയില്‍ സ്ഥാപിച്ച്‌ ചൂട് ചെറുക്കാം.

4. ഫ്ലാറ്റ് ടെറസില്‍ വൈറ്റ് വാഷ് ചെയ്യുക. മെടഞ്ഞ ഓല, കവുങ്ങിന്‍െറ ഓല, നനച്ച ദര്‍ഭപ്പുല്ല് എന്നിവ റൂഫില്‍ വിരിക്കാം.

5. റൂഫ് ഗാര്‍ഡന്‍ നിര്‍മിക്കുക. ടെറസിലെ പാരപ്പെറ്റിനിടയില്‍ ഗ്യാപ് ഇടുക.

6. ഭിത്തിയില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാതിരിക്കാന്‍ മേല്‍ക്കൂര അല്‍പം തള്ളി പണിയണം. ഉയരമുള്ള മുറികളില്‍ ചൂടു കുറയും.

7. അള്‍ട്രാവയലറ്റ് രശ്മികള്‍ കടത്തിവിടാം· ജനല്‍ ഗ്ലാസുകള്‍ താപം ചെറുക്കും.

8. പ്രകൃതിദത്ത കല്ലുകള്‍, തറയോട്, മരം എന്നിവയുടെ ഫ്ലോറിങ് നല്ലതാണ്.

9. ജനാലുകളുടെ എണ്ണം കൂട്ടാം. ജനലുകള്‍ തുറന്നിടാതിരിക്കരുത്.

10. മൊത്തം അടച്ചുപൂട്ടിയാലും വായുവിന് സഞ്ചരിക്കാന്‍ ഇടം കൊടുത്തു കൊണ്ടുള്ള നിര്‍മാണമായിരിക്കണം. കൃത്യമായ ക്രോസ് വെന്‍റിലേഷനും വേണം.